Skip to main content

Islamic blog Malayalam-റമദാൻ നന്മകളുടെ വിരുന്നുകാലം

നന്മകളുടെ വിരുന്നുകാലം


Islamic blog Malayalam-റമദാൻ നന്മകളുടെ വിരുന്നുകാലം




അനുഗ്രഹങ്ങളുടെ അസാധാരണ അനുഭവമായി വിശുദ്ധ റമദാൻ സമാഗതമായിരിക്കുന്നു. മാറ്റത്തിന്റെ ഉൾവിളികൾ തീർത്ത് നാടെങ്ങും വിശ്വാസികൾക്കിടയിൽ ആത്മീയ വിശുദ്ധിയുടെ നല്ല പാഠങ്ങൾ പകർന്നു കൊണ്ടാണ് റമദാൻ സജീവമാക്കുന്നത്. വിശ്വാസികൾ ഈ നാളുകളെ വരവേൽക്കുന്നത് കേവലം ഒരു മാസത്തെ ആചാരമായല്ല,മറിച്ച് സ്വയം ശുദ്ധീകരിക്കാനുള്ള തീവ്രമായ അഭിലാഷത്തോടെയാണ്.

‘റമസാൻ’ എന്ന പദത്തിന്റെ അർത്ഥം തന്നെ ‘കരിച്ചു കളയുന്നത് ‘ എന്നാണ് .നമ്മുടെ ഉള്ളിലെ അനാവശ്യമായ ചിന്തകളെയും ശീലങ്ങളെയും കരിച്ചുകളഞ്ഞ് പുതിയൊരു മനുഷ്യനായി പരിവർത്തിത മാകാനുള്ള സുവർണ്ണാവസരമാണിത്. ഇതര ആരാധനാകർമങ്ങളിൽ നിന്ന് വ്യത്യസ്തമായി റമസാനിലെ വ്രതത്തിനു രണ്ട് പ്രധാന സവിശേഷതകൾ ഉണ്ട് .ഒന്ന്, ഇതിൽ ആർക്കും ഇളവുകളോ ലഘൂകരിച്ച പതിപ്പുകളോ ഇല്ല; ലോകത്തിന്റെ ഏത് കോണിലുള്ള വിശ്വാസിയും ഒരേ രീതിയിലുള്ള വ്രതമാണ് അനുഷ്ഠിക്കുന്നത്, ഈ തുല്യമായ അനുഭവം മനുഷ്യർക്കിടയിൽ വലിയൊരു സമത്വബോധം സൃഷ്ടിക്കുന്നു.

രണ്ടാമതായി, മനുഷ്യന്റെ ശരീരം, മനസ്സ്, ആത്മാവ് എന്നിവഒരേസമയം സജീവമാകുന്ന ഒരു ത്രിമാന നവീകരണമാണ് വ്രധാനുഷ്ഠാനത്തിലൂടെ സംഭവിക്കുന്നത്. വിശപ്പ് സഹിക്കുന്നതിലൂടെ ഭൗതികമായ നിയന്ത്രണങ്ങൾ ശരീരം ശീലിക്കുമ്പോൾ,വിചാരങ്ങളെയും വികാരങ്ങളെയും നന്മയിൽ കേന്ദ്രീകരിക്കുന്നതിലൂടെ മനസ്സ് കരുത്ത് നേടുന്നു. ദൈവീക സ്മരണയിലൂടെ ആത്മാവ് ഉണർവ് കൈവരിക്കുന്നതോടെ ആത്മനവീകരണത്തിന്റെ പ്രക്രിയ പൂർണ്ണമാകുന്നു. ജീവിതയാത്രയിൽ നാം രണ്ട്അടിസ്ഥാനതത്വങ്ങൾപാലിക്കേണ്ടതുണ്ട്:ശ്രദ്ധയും(Focusing)വർജ്ജനവും(Elimiation).നന്മകളിലും മൂല്യങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം നമ്മുടെ ശീലങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ ജീവിതത്തിൽ നിന്ന് പാടെ ഒഴിവാക്കാൻ നാം പരിശീലിക്കണം. ഒരു ശില്പി കല്ലിലെ അനാവശ്യ ഭാഗങ്ങൾ മാറ്റി മനോഹരമായ രൂപം തീർക്കുന്നത് പോലെ, കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും നമ്മുടെ ജീവിതത്തെ മൂല്യവത്തായി രൂപപ്പെടുത്തി എടുക്കാം.

പശ്ചാത്തപം എന്നത് ഒരു വിവശതയല്ല, മറിച്ച് അത് പ്രത്യാശയുടെ വാതിലാണ്. തെറ്റുകൾ സംഭവിക്കാത്ത മനുഷ്യരില്ല. എന്നാൽ അവ തിരുത്തി മടങ്ങുന്നവനെ ദൈവം ഏറെ സ്നേഹിക്കുന്നു.നിഷ്കളങ്കമായ ഈ മടക്കയാത്രയിലൂടെ ആത്മീയമായ പുതുജീവൻ പ്രാപിക്കാനുള്ള ഈ വസന്തകാലത്തെ നമുക്ക് നെഞ്ചോട് ചേർക്കാം. ‘ഇനിയൊരു റമസാനു  ഞാൻ സാക്ഷിയാകുമോ?’ എന്ന അനിശ്ചിതത്വം,ആത്മനവീകരണത്തിനായുള്ള തീരുമാനങ്ങൾ എടുത്ത് മികവോടെ മുന്നോട്ടുനീങ്ങാൻ കരുത്ത് പകരേണ്ടതുണ്ട്.


റമസാൻസുഭാഷിതം

ഡോ.റാഷിദ് ഗസ്സാലി

ചന്ദ്രിക ദിനപത്രം 

ഫെബ്രുവരി 19 വ്യാഴം 2026






Comments

Popular posts from this blog

Ramadan Malayalam article-റമസാൻ സുഗന്ധം

  റമസാൻ സുഗന്ധം  19 ഫെബ്രുവരി 2026-ലെ ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ “റമസാൻ സുഗന്ധം” ലേഖനം റമസാന്റെ ആത്മീയ സന്ദേശം ആഴത്തിൽ വിശദീകരിക്കുന്നതാണ്. റമസാൻ – നന്മകളുടെ ആഘോഷകാലം നന്മക്കൊരു പെരുമളം ഉണ്ടെങ്കിൽ അതേ സുഗന്ധം തന്നെയാണ് വിശുദ്ധ റമസാൻ മാസത്തിനും ഉള്ളത്. എല്ലാ നന്മകളുടെയും ആഘോഷമായ ഈ മാസം മനുഷ്യന്റെ ജീവിതത്തെ ശുദ്ധീകരിക്കുന്ന ആത്മീയ അവസരമാണ്. നൂൽ പൊട്ടിയ പട്ടം കാറ്റിൽ അനിയന്ത്രിതമായി പറന്ന് ഒടുവിൽ ഏതെങ്കിലും കുഴിയിൽ വീഴുന്നതുപോലെ, നിയന്ത്രണങ്ങളില്ലാത്ത മനുഷ്യജീവിതവും തെറ്റായ വഴികളിലേക്ക് വഴുതിപ്പോകാം. അതുകൊണ്ട് മനുഷ്യനെ ധാർമിക പാതയിൽ നയിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അത്യാവശ്യമാണ്. മനുഷ്യന്റെ പെരുമാറ്റവും ധാർമിക നിയന്ത്രണവും 1974-ൽ “റിഥം ഒ ” എന്ന പേരിൽ ഒരു ആർട്ട് പെർഫോമൻസ് നടന്നു. കലാകാരി ആറു മണിക്കൂർ നിശ്ചലമായി നിന്നു; ചുറ്റും 72 വസ്തുക്കൾ വെച്ച് ജനങ്ങൾക്ക് എന്തും ചെയ്യാമെന്ന് അറിയിച്ചു. ആദ്യം ശാന്തമായിരുന്ന ജനക്കൂട്ടം പിന്നീട് പ്രതികരണമില്ലെന്ന് മനസ്സിലാക്കിയപ്പോൾ അതിക്രമത്തിലേക്ക് മാറി. ഈ പരീക്ഷണം മനുഷ്യന്റെ പെരുമാറ്റം നിയന്ത്രണങ...

Mystic poems-മിസ്റ്റിക് കവിതകൾ

  Mystic poems - നോമ്പിന്റെയും ദുആയുടെയും ആത്മീയ സൗന്ദര്യം: റമദാൻ കവിത റമദാൻ  റയ്യാൻകവാടം  തുറന്നുതരുന്ന   ശ്രേഷ്ഠനായ അതിഥി. നോമ്പ്  ശരീരത്തിന്  ഉപവാസം  ആത്മാവിന്  ശിക്ഷണം ഉദാത്ത മനവാനാകാനുള്ള  ഉത്തമ പരിശീലനം. ഇഫ്താർ  ഒരുതുള്ളി  ജലത്താൽ  പൊരുളറിയുന്ന  ദേഹം  ഒരു ചീള്  കാരക്കയിൽ  ആത്മ നിർവൃതി. ദുആ   ഇടനെഞ്ചിൽ  പ്രാർത്ഥനയുടെ ലഫ്‌ലുകൾ, ഹൃദയം നാഥനോട്  സംസാരിക്കുന്നു… തറാവീഹ്  രാത്രി  ശ്വാസമെടുക്കുമ്പോൾ  ദീർഘ  സാഷ്ടാംഗങ്ങൾ, ദൈവത്തിനു മുന്നിൽ ആത്മ സമർപ്പണം  പൂർണ വിദേയത്വം.  മോക്ഷം  കഥനങ്ങൾ  പറഞ്ഞു  ചോദ്യങ്ങൾ  തീർന്നപ്പോൾ  ഉത്തരം പോലെ  ഹൃദയത്തിൽ  ഒരുസാന്ദ്വനം. ഇൽഹാം ഇഅതികാഫിലെ  ഇബാദത്തിൽ  കണ്ണീര്   പൊടിയുമ്പോൾ  ഉള്ളിലൊരു  ബോധോദയം. ഗിന്നസ് സത്താർ  ആദൂർ 2026 ഫെബ്രുവരി 22 ഞായർ പ്രഭാതം

The Spiritual Beauty of Ramadan-ആത്മീയ ശുദ്ധീകരണത്തിന്റെ വിശുദ്ധ മാസം

   റമദാൻ – ആത്മീയ ശുദ്ധീകരണത്തിന്റെ വിശുദ്ധ മാസം റമദാൻ ഇസ്ലാമിലെ ഏറ്റവും വിശുദ്ധവും അനുഗ്രഹീതവുമായ മാസങ്ങളിൽ ഒന്നാണ് റമദാൻ . ഈ മാസത്തിൽ മുസ്ലിംകൾ പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ നോമ്പ് (സൗം) പാലിച്ച് ആത്മീയമായി സ്വയം ശുദ്ധീകരിക്കുന്നു. വിശപ്പ് അനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കാനും, സൃഷ്ടാവിനോടുള്ള അടുപ്പം വളർത്താനും റമദാൻ നോമ്പ് നമ്മെ പഠിപ്പിക്കുന്നു. റമദാനിന്റെ പ്രാധാന്യം റമദാൻ മാസത്തിലാണ് പരിശുദ്ധ ഖുർആൻ മനുഷ്യർക്കായി അവതരിച്ചത്. ഇസ്ലാമിന്റെ അഞ്ചു തൂണുകളിൽ ഒന്നാണ് റമദാൻ നോമ്പ്. ഈ മാസം ക്ഷമ, കരുണ, സഹാനുഭൂതി, ആത്മസംയമനം എന്നിവ വളർത്താൻ സഹായിക്കുന്നു. സുഹൂർ, ഇഫ്താർ  നോമ്പ് തുടങ്ങുന്നതിന് മുൻപ് പുലർച്ചെ കഴിക്കുന്ന ഭക്ഷണമാണ് സുഹൂർ .  സൂര്യാസ്തമയത്തിന് ശേഷം നോമ്പ് തുറക്കുന്ന സമയമാണ് ഇഫ്താർ . സാധാരണയായി ഈന്തപ്പഴവും വെള്ളവും കൊണ്ടാണ് ഇഫ്താർ ആരംഭിക്കുന്നത്.  ആരാധനയും ദാനധർമ്മവും കൂടുതൽ നമസ്‌കാരം-( തറാവീഹ് -രാത്രിനമസ്കാരം)   ഖുർആൻ പാരായണം ദുആകൾ സദഖയും സകാത്തും ഇവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം തേടുന്ന മാസമാണിത്.  ലൈലത്തുല്ഖദർ റമദാനിന...