Skip to main content

Mystic poems-മിസ്റ്റിക് കവിതകൾ

 Mystic poems-നോമ്പിന്റെയും ദുആയുടെയും ആത്മീയ സൗന്ദര്യം: റമദാൻ കവിത

  • Ramadan spiritual night with crescent moon and mosque




    റമദാൻ 

    റയ്യാൻകവാടം 

    തുറന്നുതരുന്ന  

    ശ്രേഷ്ഠനായ

    അതിഥി.

    നോമ്പ് 

    ശരീരത്തിന് 

    ഉപവാസം 

    ആത്മാവിന് 

    ശിക്ഷണം

    ഉദാത്ത മനവാനാകാനുള്ള 

    ഉത്തമ പരിശീലനം.

    ഇഫ്താർ 

    ഒരുതുള്ളി 

    ജലത്താൽ 

    പൊരുളറിയുന്ന 

    ദേഹം 

    ഒരു ചീള് 

    കാരക്കയിൽ 

    ആത്മ നിർവൃതി.

    ദുആ 

    ഇടനെഞ്ചിൽ 

    പ്രാർത്ഥനയുടെ ലഫ്‌ലുകൾ,

    ഹൃദയം നാഥനോട് 

    സംസാരിക്കുന്നു…

    തറാവീഹ് 

    രാത്രി 

    ശ്വാസമെടുക്കുമ്പോൾ 

    ദീർഘ 

    സാഷ്ടാംഗങ്ങൾ,

    ദൈവത്തിനു മുന്നിൽ

    ആത്മ സമർപ്പണം 

    പൂർണ വിദേയത്വം. 

    മോക്ഷം 

    കഥനങ്ങൾ 

    പറഞ്ഞു 

    ചോദ്യങ്ങൾ 

    തീർന്നപ്പോൾ 

    ഉത്തരം പോലെ 

    ഹൃദയത്തിൽ 

    ഒരുസാന്ദ്വനം.

    ഇൽഹാം

    ഇഅതികാഫിലെ 

    ഇബാദത്തിൽ 

    കണ്ണീര്  

    പൊടിയുമ്പോൾ 

    ഉള്ളിലൊരു 

    ബോധോദയം.


    ഗിന്നസ് സത്താർ 

    ആദൂർ

    2026 ഫെബ്രുവരി 22

    ഞായർ പ്രഭാതം





    Comments

    Popular posts from this blog

    Ramadan Malayalam article-റമസാൻ സുഗന്ധം

      റമസാൻ സുഗന്ധം  19 ഫെബ്രുവരി 2026-ലെ ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ “റമസാൻ സുഗന്ധം” ലേഖനം റമസാന്റെ ആത്മീയ സന്ദേശം ആഴത്തിൽ വിശദീകരിക്കുന്നതാണ്. റമസാൻ – നന്മകളുടെ ആഘോഷകാലം നന്മക്കൊരു പെരുമളം ഉണ്ടെങ്കിൽ അതേ സുഗന്ധം തന്നെയാണ് വിശുദ്ധ റമസാൻ മാസത്തിനും ഉള്ളത്. എല്ലാ നന്മകളുടെയും ആഘോഷമായ ഈ മാസം മനുഷ്യന്റെ ജീവിതത്തെ ശുദ്ധീകരിക്കുന്ന ആത്മീയ അവസരമാണ്. നൂൽ പൊട്ടിയ പട്ടം കാറ്റിൽ അനിയന്ത്രിതമായി പറന്ന് ഒടുവിൽ ഏതെങ്കിലും കുഴിയിൽ വീഴുന്നതുപോലെ, നിയന്ത്രണങ്ങളില്ലാത്ത മനുഷ്യജീവിതവും തെറ്റായ വഴികളിലേക്ക് വഴുതിപ്പോകാം. അതുകൊണ്ട് മനുഷ്യനെ ധാർമിക പാതയിൽ നയിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അത്യാവശ്യമാണ്. മനുഷ്യന്റെ പെരുമാറ്റവും ധാർമിക നിയന്ത്രണവും 1974-ൽ “റിഥം ഒ ” എന്ന പേരിൽ ഒരു ആർട്ട് പെർഫോമൻസ് നടന്നു. കലാകാരി ആറു മണിക്കൂർ നിശ്ചലമായി നിന്നു; ചുറ്റും 72 വസ്തുക്കൾ വെച്ച് ജനങ്ങൾക്ക് എന്തും ചെയ്യാമെന്ന് അറിയിച്ചു. ആദ്യം ശാന്തമായിരുന്ന ജനക്കൂട്ടം പിന്നീട് പ്രതികരണമില്ലെന്ന് മനസ്സിലാക്കിയപ്പോൾ അതിക്രമത്തിലേക്ക് മാറി. ഈ പരീക്ഷണം മനുഷ്യന്റെ പെരുമാറ്റം നിയന്ത്രണങ...

    The Spiritual Beauty of Ramadan-ആത്മീയ ശുദ്ധീകരണത്തിന്റെ വിശുദ്ധ മാസം

       റമദാൻ – ആത്മീയ ശുദ്ധീകരണത്തിന്റെ വിശുദ്ധ മാസം റമദാൻ ഇസ്ലാമിലെ ഏറ്റവും വിശുദ്ധവും അനുഗ്രഹീതവുമായ മാസങ്ങളിൽ ഒന്നാണ് റമദാൻ . ഈ മാസത്തിൽ മുസ്ലിംകൾ പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ നോമ്പ് (സൗം) പാലിച്ച് ആത്മീയമായി സ്വയം ശുദ്ധീകരിക്കുന്നു. വിശപ്പ് അനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കാനും, സൃഷ്ടാവിനോടുള്ള അടുപ്പം വളർത്താനും റമദാൻ നോമ്പ് നമ്മെ പഠിപ്പിക്കുന്നു. റമദാനിന്റെ പ്രാധാന്യം റമദാൻ മാസത്തിലാണ് പരിശുദ്ധ ഖുർആൻ മനുഷ്യർക്കായി അവതരിച്ചത്. ഇസ്ലാമിന്റെ അഞ്ചു തൂണുകളിൽ ഒന്നാണ് റമദാൻ നോമ്പ്. ഈ മാസം ക്ഷമ, കരുണ, സഹാനുഭൂതി, ആത്മസംയമനം എന്നിവ വളർത്താൻ സഹായിക്കുന്നു. സുഹൂർ, ഇഫ്താർ  നോമ്പ് തുടങ്ങുന്നതിന് മുൻപ് പുലർച്ചെ കഴിക്കുന്ന ഭക്ഷണമാണ് സുഹൂർ .  സൂര്യാസ്തമയത്തിന് ശേഷം നോമ്പ് തുറക്കുന്ന സമയമാണ് ഇഫ്താർ . സാധാരണയായി ഈന്തപ്പഴവും വെള്ളവും കൊണ്ടാണ് ഇഫ്താർ ആരംഭിക്കുന്നത്.  ആരാധനയും ദാനധർമ്മവും കൂടുതൽ നമസ്‌കാരം-( തറാവീഹ് -രാത്രിനമസ്കാരം)   ഖുർആൻ പാരായണം ദുആകൾ സദഖയും സകാത്തും ഇവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം തേടുന്ന മാസമാണിത്.  ലൈലത്തുല്ഖദർ റമദാനിന...