Skip to main content

What is fasting and its benefits-Malayalam

 What is fasting and what are its benefits?-എന്താണ് ഉപവാസം, അതിൻ്റെ ഗുണങ്ങൾ എന്താണ്?


ഉപവാസം (വ്രതം )

ഭക്ഷണം നിശ്ചിതസമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ്‌ ഉപവാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മതപരമായ അനുഷ്ടാനമായും രോഗചികിൽസക്കായും, ആരോഗ്യപരിപാലനത്തിനായും ആളുകൾ ഉപവാസം അനുഷ്ടിച്ചുവരുന്നു.

What is fasting and its benefits-Malayalam








പ്രകൃതിചികിൽസയിൽ

ഉപവാസം പ്രകൃതിചികിത്സയിലെ മുഖ്യ ഘടകമാണ്‌. നിരന്തരമായി പ്രവർത്തിക്കുന്ന ആന്തരാവയവങ്ങൾക്ക് വിശ്രമം നൽകുന്നതിനായാണ്‌ ഉപവാസം അനുഷ്ഠിക്കുന്നത്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ശരിരത്തിലെ പഞ്ചേന്ദ്രിയങ്ങൽക്ക് വിശ്രമം നൽകുന്നതിനായി സാധാരണ ഉറങ്ങുക എന്ന പ്രവൃത്തി ചെയ്യുന്നു. ഈ പഞ്ചേന്ദ്രിയങ്ങൾക്ക് വിശ്രമം നൽകാതെ അമിതാധ്വാനം നടത്തുമ്പോൾ രോഗങ്ങൾ ഉണ്ടാകുന്നു. ഉറക്കം എന്ന പ്രതിഭാസം മൂലം പഞ്ചേന്ദ്രിയങ്ങൾക്ക് യഥാവിധി വിശ്രമം ലഭിക്കുന്നു. ഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കിൽ അത് പ്രധാനമായും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. കരൾ, ഹൃദയം, വൃക്ക, ശ്വാസകോശം, പാൻക്രിയാസ്, ആമാശയം എന്നീ ആന്തരാവയവങ്ങൾക്ക് ഉപവാസം മൂലം കൂടുതൽ പ്രവർത്തനശേഷി കൈവരുന്നു. കൂടാതെ ശരീരത്തിലടിഞ്ഞിട്ടുള്ള കൊഴുപ്പ്, രോഗങ്ങൾ എന്നിവയെ നശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു.(വിക്കിപീഡിയ-മലയാളം)

Comments

Popular posts from this blog

Ramadan Malayalam article-റമസാൻ സുഗന്ധം

  റമസാൻ സുഗന്ധം  19 ഫെബ്രുവരി 2026-ലെ ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ “റമസാൻ സുഗന്ധം” ലേഖനം റമസാന്റെ ആത്മീയ സന്ദേശം ആഴത്തിൽ വിശദീകരിക്കുന്നതാണ്. റമസാൻ – നന്മകളുടെ ആഘോഷകാലം നന്മക്കൊരു പെരുമളം ഉണ്ടെങ്കിൽ അതേ സുഗന്ധം തന്നെയാണ് വിശുദ്ധ റമസാൻ മാസത്തിനും ഉള്ളത്. എല്ലാ നന്മകളുടെയും ആഘോഷമായ ഈ മാസം മനുഷ്യന്റെ ജീവിതത്തെ ശുദ്ധീകരിക്കുന്ന ആത്മീയ അവസരമാണ്. നൂൽ പൊട്ടിയ പട്ടം കാറ്റിൽ അനിയന്ത്രിതമായി പറന്ന് ഒടുവിൽ ഏതെങ്കിലും കുഴിയിൽ വീഴുന്നതുപോലെ, നിയന്ത്രണങ്ങളില്ലാത്ത മനുഷ്യജീവിതവും തെറ്റായ വഴികളിലേക്ക് വഴുതിപ്പോകാം. അതുകൊണ്ട് മനുഷ്യനെ ധാർമിക പാതയിൽ നയിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അത്യാവശ്യമാണ്. മനുഷ്യന്റെ പെരുമാറ്റവും ധാർമിക നിയന്ത്രണവും 1974-ൽ “റിഥം ഒ ” എന്ന പേരിൽ ഒരു ആർട്ട് പെർഫോമൻസ് നടന്നു. കലാകാരി ആറു മണിക്കൂർ നിശ്ചലമായി നിന്നു; ചുറ്റും 72 വസ്തുക്കൾ വെച്ച് ജനങ്ങൾക്ക് എന്തും ചെയ്യാമെന്ന് അറിയിച്ചു. ആദ്യം ശാന്തമായിരുന്ന ജനക്കൂട്ടം പിന്നീട് പ്രതികരണമില്ലെന്ന് മനസ്സിലാക്കിയപ്പോൾ അതിക്രമത്തിലേക്ക് മാറി. ഈ പരീക്ഷണം മനുഷ്യന്റെ പെരുമാറ്റം നിയന്ത്രണങ...

Mystic poems-മിസ്റ്റിക് കവിതകൾ

  Mystic poems - നോമ്പിന്റെയും ദുആയുടെയും ആത്മീയ സൗന്ദര്യം: റമദാൻ കവിത റമദാൻ  റയ്യാൻകവാടം  തുറന്നുതരുന്ന   ശ്രേഷ്ഠനായ അതിഥി. നോമ്പ്  ശരീരത്തിന്  ഉപവാസം  ആത്മാവിന്  ശിക്ഷണം ഉദാത്ത മനവാനാകാനുള്ള  ഉത്തമ പരിശീലനം. ഇഫ്താർ  ഒരുതുള്ളി  ജലത്താൽ  പൊരുളറിയുന്ന  ദേഹം  ഒരു ചീള്  കാരക്കയിൽ  ആത്മ നിർവൃതി. ദുആ   ഇടനെഞ്ചിൽ  പ്രാർത്ഥനയുടെ ലഫ്‌ലുകൾ, ഹൃദയം നാഥനോട്  സംസാരിക്കുന്നു… തറാവീഹ്  രാത്രി  ശ്വാസമെടുക്കുമ്പോൾ  ദീർഘ  സാഷ്ടാംഗങ്ങൾ, ദൈവത്തിനു മുന്നിൽ ആത്മ സമർപ്പണം  പൂർണ വിദേയത്വം.  മോക്ഷം  കഥനങ്ങൾ  പറഞ്ഞു  ചോദ്യങ്ങൾ  തീർന്നപ്പോൾ  ഉത്തരം പോലെ  ഹൃദയത്തിൽ  ഒരുസാന്ദ്വനം. ഇൽഹാം ഇഅതികാഫിലെ  ഇബാദത്തിൽ  കണ്ണീര്   പൊടിയുമ്പോൾ  ഉള്ളിലൊരു  ബോധോദയം. ഗിന്നസ് സത്താർ  ആദൂർ 2026 ഫെബ്രുവരി 22 ഞായർ പ്രഭാതം

The Spiritual Beauty of Ramadan-ആത്മീയ ശുദ്ധീകരണത്തിന്റെ വിശുദ്ധ മാസം

   റമദാൻ – ആത്മീയ ശുദ്ധീകരണത്തിന്റെ വിശുദ്ധ മാസം റമദാൻ ഇസ്ലാമിലെ ഏറ്റവും വിശുദ്ധവും അനുഗ്രഹീതവുമായ മാസങ്ങളിൽ ഒന്നാണ് റമദാൻ . ഈ മാസത്തിൽ മുസ്ലിംകൾ പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ നോമ്പ് (സൗം) പാലിച്ച് ആത്മീയമായി സ്വയം ശുദ്ധീകരിക്കുന്നു. വിശപ്പ് അനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കാനും, സൃഷ്ടാവിനോടുള്ള അടുപ്പം വളർത്താനും റമദാൻ നോമ്പ് നമ്മെ പഠിപ്പിക്കുന്നു. റമദാനിന്റെ പ്രാധാന്യം റമദാൻ മാസത്തിലാണ് പരിശുദ്ധ ഖുർആൻ മനുഷ്യർക്കായി അവതരിച്ചത്. ഇസ്ലാമിന്റെ അഞ്ചു തൂണുകളിൽ ഒന്നാണ് റമദാൻ നോമ്പ്. ഈ മാസം ക്ഷമ, കരുണ, സഹാനുഭൂതി, ആത്മസംയമനം എന്നിവ വളർത്താൻ സഹായിക്കുന്നു. സുഹൂർ, ഇഫ്താർ  നോമ്പ് തുടങ്ങുന്നതിന് മുൻപ് പുലർച്ചെ കഴിക്കുന്ന ഭക്ഷണമാണ് സുഹൂർ .  സൂര്യാസ്തമയത്തിന് ശേഷം നോമ്പ് തുറക്കുന്ന സമയമാണ് ഇഫ്താർ . സാധാരണയായി ഈന്തപ്പഴവും വെള്ളവും കൊണ്ടാണ് ഇഫ്താർ ആരംഭിക്കുന്നത്.  ആരാധനയും ദാനധർമ്മവും കൂടുതൽ നമസ്‌കാരം-( തറാവീഹ് -രാത്രിനമസ്കാരം)   ഖുർആൻ പാരായണം ദുആകൾ സദഖയും സകാത്തും ഇവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം തേടുന്ന മാസമാണിത്.  ലൈലത്തുല്ഖദർ റമദാനിന...